ബിജിനി എഴുതുകയാണ് അവളുടെ ഡയറി നിറയെ....ആരെയും കാണിക്കാതെ തനിക്കു
വായിക്കാനായി മാത്രം?? അന്നൊരു ദിവസം ആ ഡയറിയും തട്ടിപ്പറിച്ചു കോളേജ്
വരാന്തയിലൂടെ ഞാനോടിയത് ഇന്നെലെ എന്നപോലെ ഓര്‍ക്കുന്നു.പിന്നീടു കോളേജ്
മാഗസിന് കൃതികള്ക്ഷണിച്ചപ്പോള് അവളുടെ ഞങ്ങള്‍ ചോദിച്ചു,,,,പാതി
മനസ്സോടെ അവള് എനിക്ക് അത് തന്നു.പുസ്തക താളില്‍ കുടുങ്ങിയ ഒരു
മയില്‍പ്പീലിപോലെ ഇന്നും കോളേജ് മാഗസിനില്‍ അവളുടെ കവിതകള്‍
കാണാം....അവള് സ്വകാര്യമായി സൂക്ഷിച്ച ഈ കവിതകള്‍ വയിക്കുംഭോള്
,,,,,....അയ്യോ...വായിക്കല്ലേ ....വായിക്കല്ലേ...എന്നവള്‍ പറയുന്നത്
എനിക്കുകേള്‍ക്കാം ...എന്റെ കൂട്ടുകാരി ബിജിനി ഇനി
നിങ്ങളുടെയുംകൂട്ടുകാരിയാവട്ടെ.
എന്റെ കൂട്ടുകാരിയുടെ കവിത,,, കൂട്ടുകാര്‍ക്കായി....
സ്നേഹത്തോടെ,
അന്തപ്പന് പാവറട്ടി