ക്യാമറക്കണ്ണിലൂടെ ........

ക്യാമറക്കണ്ണിലൂടെ ........

Saturday, September 11, 2010

കുരങ്ങന്‍

പ്രകൃതമാം കൂട്ടില്‍.....
കുളിക്കാതെ....
മുടിയിലൊരു കടുവര്‍ത്തി....
കണ്ണുകള്‍ ജ്വലിപ്പിച്ചു.....
ഇടക്കിടെ അലറിവിളിച്ചു....
ഇടക്കിടെ പല്ലിളിച്ചു......
കാലിലെ ചങ്ങലപ്പാടുകളില്‍ രക്തം പൊടിയുന്നതറിയാതെ.....
എറിഞ്ഞു കിട്ടും അപ്പക്കഷ്ണവും നോക്കി.....
ലോകത്തിന്റെ മാറ്റങ്ങറിയാതെ......
ഒരുകുരങ്ങന്‍ അഥവാ ഭ്രാന്തന്‍
അഥവാ നമ്മുടെ അപ്പൂപ്പന്‍....
അഥവാ......

Wednesday, June 16, 2010

ഇനിയും പിറക്കാത്ത മകളോട്...

ഇനിയും പിറക്കാത്ത മകളേ...ഇനിയും പിറക്കാത്ത മകളേ....
ഒന്ന് വരാമോ എന്‍ കൂടെ കാണിച്ചീടാം നാടാകെ
ഇന്നത്തെ പത്രമൊന്നു കാണൂ,കുഞ്ഞു പെണ്കിടാവിന്‍ കഥ കാണൂ
പുരുഷന്റെ വന്യ ചെയ്തികള്‍ കാണൂ,ചൂഴ്ന്നു തിന്നുമവന്‍ തന്‍ കണ്ണുകള്‍ കാണൂ
കാതുകുത്തിന്റെ വേദന കാണൂ,കാമുകന്റെ ചതിയൂറുംകണ്ണുകള്‍ കാണൂ
ബസ്സില്‍!ട്രെയിനില്‍!പ്ലൈനില്‍!!!ഹോ!മകളേ കാണൂ...
കണ്ണുതുറന്നു കാണൂ ചൂഴ്ന്നുതിന്നും കണ്ണുകള്‍ കാണൂ
പിന്നെയൊരുനാള്‍ പൊന്നില്‍കുളിച്ചു വിലകുറഞ്ഞു നീ
നില്‍ക്കുന്ന കാഴ്ചയതും കാണൂ കണ്ണുതുറന്നു കാണൂ
കാത്തുവെച്ചതൊക്കെയും ഒറ്റനിമിഷാര്ധത്തില്‍
അവന്‍ ചീന്തിയെരിയുന്ന ആദ്യരാത്രി കാണൂ
പേറ്റു നോവ്‌ നന്നായൊന്നു കാണൂ
ഒടുവില്‍ അവനൊരു വാല്യക്കാരിയായി മക്കള്‍ക്കൊരു കളിപ്പാട്ടമായ്
ചുളിഞ്ഞ തൊലിയുമായ് നീ കിടക്കുന്നതും കാണൂ
മകളേ മകളേ കേട്ടുവോ നീ അച്ഛന്‍ പറഞ്ഞ വാക്കുകള്‍
ഇനിയും പിറക്കാത്ത മകളേ....ഇനിയും പിറക്കാത്ത മകളേ....
പിറക്കണമോ നിനക്കിവിടെ????

Thursday, April 1, 2010

എന്റെ കിടപ്പറ സഖി

അവള്‍ എനിക്കാരായിരുന്നു? ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ കിടപ്പറ സഖി, .അങ്ങനെ ഒരു പ്രയോഗമുണ്ടോ മലയാളത്തില്‍ ,എനിക്കറിയില്ല.

എന്നാണ് ഞങ്ങള്‍ ഇത്രയും അടുത്തത് , എനിക്ക് കൃത്യമായി ഓര്‍ക്കാന്‍
കഴിയുന്നില്ല !എന്തായാലും എത്രയെത്ര രാവുകള്‍!!! എന്റെ കൗമാരകാലത്താണെന്ന്
തോന്നുന്നു.അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.അവളുടെ മാര്ദ്ധവമാര്‍ന്ന
ശരീരം അതാണ് എന്നെ എന്നും ഭ്രമിപ്പിച്ചത്.ആ ശരീരത്തില്‍ മുഖമമര്‍ത്തി
എത്ര രാവുകള്‍ ഞാന്‍ കിടന്നിട്ടുന്ടെന്നോ..

ഒരു കര്‍ക്കിടക രാവില്‍ കോരിച്ചൊരിയുന്ന മഴയത്ത് ഞാനവളെയൊന്നു
കെട്ടിപ്പിടിച്ചു....ഹോ! അവളുടെ ശരീരത്തിന് എന്തൊരു

മാര്ദ്ധവമാണ്.

എന്റെ ദുഃഖത്തിലും സന്തോഷത്തിലും
അവള്‍ എന്റെ കൂടെയുണ്ടായിരുന്നു.എന്റെ അച്ഛന്‍ മരിച്ച അന്ന് അവളുടെ ശരീരം
എന്റെ കണ്ണീരാല്‍ നനഞ്ഞു . പിന്നീടോരോ വിഷമവും
അവള്‍ ഏറ്റുവാങ്ങുകയായിരുന്നു .എന്റെ വിയര്‍പ്പും കണ്ണീരും ഭാരവും എല്ലാം
അവള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു ..അവള്‍ക്കു
കാര്യമായി ഞാന്‍ ഒന്നും നല്‍കിയിരുന്നില്ല ,വിയര്‍പ്പും കണ്ണീരുമല്ലാതെ
...എന്നിട്ടും അവള്‍ ഒരു പരിഭവം പോലും പറഞ്ഞില്ല .കളിയായിപോലും
ഒന്നും പിണങ്ങിയില്ല .

കര്‍ക്കിടക രാവുകളില്‍ ഇടിവെട്ടുംഭോള്‍
അവള്‍ എന്റെ മാറില്‍ ചേര്‍ന്നുകിടന്നു
.എന്തൊരു മാ൪ദ്ധവമാണവളുടെ ശരീരത്തിന്!!
അങ്ങനെയിരിക്കെ ഒരിക്കല്‍ എന്റെ നെഞ്ചില്‍ ചേര്‍ന്നുകിടന്നു അവള്‍
എന്നോട് ചോദിച്ചു
"ചേട്ടന്
എന്നെ ഇത്രഷ്ടാകാന്‍ കാരണമെന്താ"



ഞാന്‍ പറഞ്ഞു

"നിന്റെയാ മാര്ദ്ധവമാര്‍ന്ന ശരീരം തന്നെ"

അവളപ്പോള്‍ ചോദിച്ചു

"എന്റെ ശരീരത്തിന്റെ മൃദുലത നഷ്ടപ്പെട്ടാല്‍
അങ്ങ് എന്നെ ഉപേക്ഷിക്കുമോ?'

എനിക്കുത്തരം പറയാനായില്ല, കാരണം കൂടുതല്‍ മാര്ദ്ധവമുള്ള
ഒരു തലയിണ തലേദിവസം ഞാന്‍ വാങ്ങിവെച്ചിരുന്നു.

Saturday, February 27, 2010

അയ്യോ...വായിക്കല്ലേ ....വായിക്കല്ലേ...


ബിജിനി എഴുതുകയാണ് അവളുടെ ഡയറി നിറയെ....ആരെയും കാണിക്കാതെ തനിക്കു
വായിക്കാനായി മാത്രം?? അന്നൊരു ദിവസം ആ ഡയറിയും തട്ടിപ്പറിച്ചു കോളേജ്
വരാന്തയിലൂടെ ഞാനോടിയത് ഇന്നെലെ എന്നപോലെ ഓര്‍ക്കുന്നു.പിന്നീടു കോളേജ്
മാഗസിന് കൃതികള്‍ക്ഷണിച്ചപ്പോള്‍ അവളുടെ ഞങ്ങള്‍ ചോദിച്ചു,,,,പാതി
മനസ്സോടെ അവള്‍ എനിക്ക് അത് തന്നു.പുസ്തക താളില്‍ കുടുങ്ങിയ ഒരു
മയില്‍പ്പീലിപോലെ ഇന്നും കോളേജ് മാഗസിനില്‍ അവളുടെ കവിതകള്‍
കാണാം....അവള്‍ സ്വകാര്യമായി സൂക്ഷിച്ച ഈ കവിതകള്‍ വയിക്കുംഭോള്‍
,,,,,....അയ്യോ...വായിക്കല്ലേ ....വായിക്കല്ലേ...എന്നവള്‍ പറയുന്നത്
എനിക്കുകേള്‍ക്കാം ...എന്‍റെ കൂട്ടുകാരി ബിജിനി ഇനി
നിങ്ങളുടെയുംകൂട്ടുകാരിയാവട്ടെ.
എന്‍റെ കൂട്ടുകാരിയുടെ കവിത,,, കൂട്ടുകാര്‍ക്കായി....
സ്നേഹത്തോടെ,
അന്തപ്പന്‍ പാവറട്ടി

Friday, January 22, 2010

അന്തപ്പൻടെ കളിപ്പാട്ടങ്ങള്‍

അന്തപ്പനൊരു കളിക്കുട്ടി
കളിച്ചുനടക്കും കളിക്കുട്ടി
പൂരവും പെരുന്നാളും കണ്ടുകണ്ട്
രസിച്ചു നടക്കും കളിക്കുട്ടി
കളിക്കുട്ടിതന്‍ വികൃതിക്ക്
കൂട്ടായ് കളിപ്പാട്ടങ്ങളും
അന്തപ്പൻടെ വാശിക്ക്
അണിനിരന്നൂ കളിപ്പാട്ടങ്ങള്‍
കാറും തോക്കും പീപ്പിയും
അന്തപ്പൻടെ കളിപ്പാട്ടങ്ങള്‍
മൂട്ടില്‍ തീകത്തി ഓടീടും
ബോട്ടു വലുപ്പത്തിലും ഹരമായ്
പിന്നെയൊരു പെരുന്നാളില്‍
കണ്ടെത്തിയൊരു കളിപ്പാട്ടം
തട്ടീ നോക്കീ അന്തപ്പന്‍
മുട്ടീ നൊക്കീ അന്തപ്പന്‍
വാശി പിടിച്ചു അന്തപ്പന്‍
അപ്പന്‍ കൊടുത്തു കളിപ്പാട്ടം
കളിയും ചിരിയും കുറെ കഴിഞ്ഞൂ
കളിച്ചു മടുത്തൂ അന്തപ്പന്‍
പുത്തന്‍ കളിപ്പാട്ടമെന്ഗിലും
പുതുമപോയാല്‍ എന്ത് കാര്യം
പിന്നെ ചവിട്ടി നോക്കീ അന്തപ്പന്‍
തല്ലി നോക്കീ അന്തപ്പന്‍
മാറ്റാനാവില്ല ഈ കളിപ്പാട്ടം
ഭാര്യയെന്നൊരു കളിപ്പാട്ടം !!!
അന്തപ്പൻടെ അന്ത്യ കളിപ്പാട്ടം !!!!!

Tuesday, December 29, 2009

പര്‍ധയുടെ സൗന്ദര്യം

സ്ത്രീകളുടെ സൗന്ദര്യം പര്‍ദ കുറയ്ക്കുന്നു എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.മറിച്ച് കറുപ്പിനിടയിയിലൂടെ വെളുത്ത സ്ത്രീകള്‍ കൂടുതല്‍ മനോഹരികളാകുന്ന കാഴ്ചയാണ്‌ ഞാന്‍ കണ്ടിട്ടുള്ളത്.അറേബ്യന്‍ നാടുകളിലെ വെളുത്ത സ്ത്രീകളെ കൂടുതല്‍ ഭംഗിയുള്ളവരാക്കുകയും പുരുഷനെ ആകര്ഷിക്കാനുമായിട്ടാണു പര്‍ദ ഉപയോഗിച്ചിരുന്നത് എന്ന് വേണം കരുതാന്‍.ഇങ്ങനെ നോക്കുമ്പോള്‍ പര്‍ദയെ ഒരു മതവുമായി ബന്ധപ്പെടുത്താതെ ഇന്ന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും സൌന്ധര്യത്തിനായി പര്‍ദ ഉപയോഗിക്കാം....

നിരീശ്വരവാദികളെ ഒരു നിമിഷം..............

എന്‍റെ സഹപാടിയായിരുന്ന വൈദികനോടു വൈദിക ജീവിതത്തെപ്പറ്റി ചോദിച്ചപ്പോള്‍ "ദൈവത്തെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍്ടെ വഴിയാണ് തനിക്കു പൗരോഹിത്യം" എന്ന് ആ വൈദികന്‍ പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.ഭാഗ്യമെന്നു പറയട്ടെ എഴുപതുകളുടെയും എന്പതുകളുടെയും കലഘട്ടതില് പ്രബലമായ നിരീശ്വരവാദം തകര്‍ന്നു തരിപ്പണമാവുകയും എത്ര ആധുനികനായാലും ശാസ്ത്രകാരനായാലും പ്രാര്‍ത്ഥനയും വിശ്വാസവും അവന്‍റെ കൈമുതലാവുകയും ചെയ്ത ഒരു കാലഘട്ടമാണിത്.പ്രാര്‍ത്ഥനക്ക് ഗുണമില്ലെന്നു ഇന്നു പറയാന്‍ ആര്‍ക്കും ചന്കൂട്ടമുണ്ടാകും എന്ന് തോന്നുന്നില്ല.ഇടതു പക്ഷക്കാരനായ മന്ത്രി "മുകളിലിരിക്കുന്നവന്‍ എല്ലാം അറിയുന്നുണ്ട്" എന്ന് പറഞ്ഞു പോയത് നാവ് സത്യം പറയും എന്നതിന് തെളിവാണല്ലോ. മദര്‍ തരെസയുടെ വാക്കുകള്‍ കടമെടുക്കുകയാനെങ്ങില്‍ "നിരീസ്വരവാധികളും ലോകത്തിനു ഗുനതരമായത് ചെയ്യുകയും മനുഷ്യരെ സേവിക്കുകയും ചെയ്യുന്നു, അങ്ങനെ നോക്കുമ്പോള്‍ അവരും പ്രവര്‍ത്തിയിലൂടെ പ്രാര്‍ത്ഥിക്കുന്നു.
പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ജീവിതം സന്ഗീര്‍ന്നമാകുന്നു.തൊഴില്‍ പ്രശ്നങ്ങള്‍ ജീവിതപ്രസ്ന്ങ്ങള്,ദന്പത്യപ്രസ്നങ്ങള്, കിടമ്ത്സരങ്ങള് എല്ലാം ഈ കാലഘട്ടത്തില് കൂടികൂടി വരുന്നു.ഈ പ്രതിസന്ധിയില്‍ ഏകനായ മനുഷ്യന് ആരെ ആശ്രയിക്കാനാകും???
പണ്ട്‌ ഒരു ചക്രവര്‍ത്തിയുടെ സദസ്സിലുണ്ടായ കഥയാണ് എനിക്കൊര്‍മവരുന്നത്‌. അമ്മയും കുട്ടിയും തമ്മിലുള്ള സ്നേഹം ആര്‍ക്കും പിരിക്കാനാവില്ല എന്ന് രാജാവ്‌ പറഞ്ഞു.എന്നാല്‍ ആ സ്നേഹത്തിനും പരിധിയുണ്ട് എന്നായി മന്ത്രി."എന്നാല്‍ അതു തെളിയിക്കൂ" എന്നായി രാജാവ്‌. മന്ത്രി ഒരു വലിയ കുഴിയില്‍ ഒരു കുരങ്ങനെയും കുട്ടിയെയും ഇട്ടു .എന്നിട്ട് കുഴിയില്‍ വെള്ളം നിറക്കാനാരംഭിച്ചു.ആദ്യം കുരങ്ങന്‍ കുട്ടിയെ അരയില്‍ എടുത്തുവെച്ചു പിന്നെയും വെള്ളം പോങ്ങിയപ്പോള്‍ തോളില്‍ എടുതു വെച്ചു.പിന്നീട് തലയിലും.എന്നിട്ടും വെള്ളം പൊങ്ങിയപ്പോള്‍ കുരങ്ങന്‍ കുട്ടിയെ വെള്ളത്തില്‍ ഉപേക്ഷിച്ചു ചാടി ഓടിപോയി.എവിടെ അമ്മയുടെയും കുട്ടിയുടെയും സ്നേഹം പോലും നിര്‍ണായക ഘട്ടം വന്നപ്പോള്‍ തകര്‍ന്നു.ഇത്തരം ഒരു ലോകത്തില്‍ നാം ആരെ വിശ്വസിക്കും? ആരില്‍ ആശ്രയം വെക്കും?
ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ മനുഷ്യന് ഏകാന്തതയും ആത്മഹത്യ പ്രവണതയും നിരാശയും എല്ലാം വരുന്നത്.അവയെല്ലാം തരണം ചെയ്യാന്‍ പ്രാര്‍ത്ഥനയും വിശ്വാസവും നമുക്ക് ആവശൃമാണ്.പെറ്റമ്മ പോലും രക്ഷക്കെതാത പ്രതിസന്ധി ഘട്ടങ്ങളില് "ദൈവം എല്ലാം ശരിയാക്കും" എന്നുള വിശ്വാസം എത്ര ആശ്വാസമാണ് തരുന്നത്.ആശുപത്രിയില്‍ കിടക്കുന്ന ഒരു രോഗിക്ക് വിശ്വാസം,രോഗം മാറുമെന്ന വിശ്വാസം,ആ പ്രതീക്ഷ അതാണ് ആശ്വാസം നല്‍കുന്നത്.ഏകനും നിരാശനും ഭയവിഹ്വലനു അശാന്തനുമായ മനുഷ്യനെ പ്രാര്‍ത്ഥനയും വിശ്വാസവും എത്രമാത്രം രക്ഷിക്കും എന്നു ചിന്തിച്ചാല്‍ മനസ്സിലാവും
.പ്രാര്‍ത്ഥനയും ശുഭ്പ്രതീക്ഷയുമാണ് ഒരാളെ മുന്നോട്ടു നയിക്കുന്നത്.ഒരു വലിയ ജോലി ഏറ്റെടുക്കുമ്പോള്‍ അത് മുഴുവനാക്കാന്‍ പറ്റുമെന്നും അതിലൂടെ തനിക്കു ഗുനമുണ്ടാകുമെന്നുമുള്ള ഒരു വിശ്വാസമാണ് അയാളെ മുന്നോട്ടു നയിക്കുന്നത്.നെഗറ്റീവ് ചിന്തകള്‍ മാത്രം വന്നാല്‍ ഒരു മനുഷ്യന് ഒന്നും ചെയ്യാന് സാധിക്കില്ല.ശുഭാപ്തി വിശ്വാസം,ക്രിയേറ്റീവ് എനര്‍ജി അത് നിറയ്ക്കുകയാണ് വിശ്വാസം ചെയ്യുന്നത്.നാളെ തന്‍റെ ഭാവി നന്നായിരിക്കും എന്നചിന്തയല്ലേ നിങ്ങളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.ആ ചിന്ത എങ്ങനെ ഉണ്ടായി? അതിന്റെ ഉദ്ഭവം "ദൈവം എല്ലാം നല്ലത് വരുത്തും"എന്നുള സത്ചിന്തതന്നെ.ഈ സത്‌ ചിന്ത എല്ലാ മനുഷ്യരിലും ഉണ്ട്, അതാണ് നാലെയിലെക്കു നമ്മളെ നയിക്കുന്നത്.ആ അര്‍ത്ഥത്തില്‍ "നിരീശ്വര വാദിയാണ് ഞാന്‍' എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അങ്ങനെ ഒരാള്‍ യഥാര്‍ത്ഥതില് പറഞ്ഞാല്‍ അയാളുടെ ജീവിതം നിരാശയുടെ പട് കുഴിയിലായിരിക്കും.
പ്രാര്‍ത്ഥനക്ക് ഗുണമില്ല എന്ന് ആരെന്ഗിലും പറഞ്ഞാല്‍ അയാളെ അവഗനിചെക്കൂ ,തര്‍ക്കിക്കാന്‍ നില്‍ക്കരുത്,പ്രാര്‍ത്ഥനയുടെ ഗുണംഅനുഭവthiloodeഅറിയേണ്ടതാണ്.പ്രാര്‍ത്ഥനയുടെ ഗുണം ഇനിയും ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല എന്ന് വേണം പറയാന്‍ .ഈ മേഘലയില് ഏറെ പരീക്ഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.ജീവിതത്തിലെ തിരക്കില്‍ തളര്‍ന്നു ഇത്തിരി നേരം പള്ളിയിലോ അമ്ബലതിലോ പോകുമ്പോള്‍ നമുക്ക് കൈവരുന്ന ആ എനെര്ഗ്ജിയെപ്പറ്റി ഏതെങ്ങിലും ശാസ്ത്രഞ്ജന്‍ chinthichittundo?. നോമ്പ് കാലത്തിലൂടെ വിശ്വാസികള്‍, നേടിയെടുക്കുന്ന ആ പുതിയ ജീവിതൊര്‍ജതെപ്പറ്റി ഏതെങ്ങിലും സസ്ത്രന്ജന്‍ ഗവേഷണം നടത്തിയിട്ടുണ്ടോ. നമ്മുടെ പ്രാര്‍ത്ഥന മന്ത്രങ്ങള്‍ അതിനനുസരിച്ചുള്ള താപ മര്ദ വ്യതിയാനങ്ങള് അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്നില്ലേ??? അവ എത്ര ദൂരം സഞ്ചരിക്കു മെന്നും , അഭിലഷനീയ മായ വ്യവഹാരങ്ങള്‍ സൃഷ്ടിക്കയില്ല എന്നും ആര് കണ്ടു??പരീക്ഷ്നങ്ങള്‍ക്കും പുതിയ അറിവുകള്ക്കുമായി ശാസ്ത്രത്തെ വിസ്ശവസതിലെക്കു ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു .പരീക്ഷ്നന്ഗല് നടത്തൂ..അറിയാതവയെ ഇല്ലാ എന്ന് പറഞ്ഞു നിഷേട്ധിക്കാതെ അറിവിന്റെ തലതിലെക്കുയര്‍ന്നുപ്രര്തനയുടെ ഗുണങ്ങള്‍ ജനന്ഗലെ മനസ്സിലാക്കിക്കാന്‍ ശാസ്ത്രലോകം തുനിയട്ടെ....തമസോമാ ജ്യോതിര്‍ഗമയ...