ക്യാമറക്കണ്ണിലൂടെ ........

ക്യാമറക്കണ്ണിലൂടെ ........

Tuesday, December 29, 2009

പര്‍ധയുടെ സൗന്ദര്യം

സ്ത്രീകളുടെ സൗന്ദര്യം പര്‍ദ കുറയ്ക്കുന്നു എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.മറിച്ച് കറുപ്പിനിടയിയിലൂടെ വെളുത്ത സ്ത്രീകള്‍ കൂടുതല്‍ മനോഹരികളാകുന്ന കാഴ്ചയാണ്‌ ഞാന്‍ കണ്ടിട്ടുള്ളത്.അറേബ്യന്‍ നാടുകളിലെ വെളുത്ത സ്ത്രീകളെ കൂടുതല്‍ ഭംഗിയുള്ളവരാക്കുകയും പുരുഷനെ ആകര്ഷിക്കാനുമായിട്ടാണു പര്‍ദ ഉപയോഗിച്ചിരുന്നത് എന്ന് വേണം കരുതാന്‍.ഇങ്ങനെ നോക്കുമ്പോള്‍ പര്‍ദയെ ഒരു മതവുമായി ബന്ധപ്പെടുത്താതെ ഇന്ന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും സൌന്ധര്യത്തിനായി പര്‍ദ ഉപയോഗിക്കാം....

നിരീശ്വരവാദികളെ ഒരു നിമിഷം..............

എന്‍റെ സഹപാടിയായിരുന്ന വൈദികനോടു വൈദിക ജീവിതത്തെപ്പറ്റി ചോദിച്ചപ്പോള്‍ "ദൈവത്തെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍്ടെ വഴിയാണ് തനിക്കു പൗരോഹിത്യം" എന്ന് ആ വൈദികന്‍ പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.ഭാഗ്യമെന്നു പറയട്ടെ എഴുപതുകളുടെയും എന്പതുകളുടെയും കലഘട്ടതില് പ്രബലമായ നിരീശ്വരവാദം തകര്‍ന്നു തരിപ്പണമാവുകയും എത്ര ആധുനികനായാലും ശാസ്ത്രകാരനായാലും പ്രാര്‍ത്ഥനയും വിശ്വാസവും അവന്‍റെ കൈമുതലാവുകയും ചെയ്ത ഒരു കാലഘട്ടമാണിത്.പ്രാര്‍ത്ഥനക്ക് ഗുണമില്ലെന്നു ഇന്നു പറയാന്‍ ആര്‍ക്കും ചന്കൂട്ടമുണ്ടാകും എന്ന് തോന്നുന്നില്ല.ഇടതു പക്ഷക്കാരനായ മന്ത്രി "മുകളിലിരിക്കുന്നവന്‍ എല്ലാം അറിയുന്നുണ്ട്" എന്ന് പറഞ്ഞു പോയത് നാവ് സത്യം പറയും എന്നതിന് തെളിവാണല്ലോ. മദര്‍ തരെസയുടെ വാക്കുകള്‍ കടമെടുക്കുകയാനെങ്ങില്‍ "നിരീസ്വരവാധികളും ലോകത്തിനു ഗുനതരമായത് ചെയ്യുകയും മനുഷ്യരെ സേവിക്കുകയും ചെയ്യുന്നു, അങ്ങനെ നോക്കുമ്പോള്‍ അവരും പ്രവര്‍ത്തിയിലൂടെ പ്രാര്‍ത്ഥിക്കുന്നു.
പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ജീവിതം സന്ഗീര്‍ന്നമാകുന്നു.തൊഴില്‍ പ്രശ്നങ്ങള്‍ ജീവിതപ്രസ്ന്ങ്ങള്,ദന്പത്യപ്രസ്നങ്ങള്, കിടമ്ത്സരങ്ങള് എല്ലാം ഈ കാലഘട്ടത്തില് കൂടികൂടി വരുന്നു.ഈ പ്രതിസന്ധിയില്‍ ഏകനായ മനുഷ്യന് ആരെ ആശ്രയിക്കാനാകും???
പണ്ട്‌ ഒരു ചക്രവര്‍ത്തിയുടെ സദസ്സിലുണ്ടായ കഥയാണ് എനിക്കൊര്‍മവരുന്നത്‌. അമ്മയും കുട്ടിയും തമ്മിലുള്ള സ്നേഹം ആര്‍ക്കും പിരിക്കാനാവില്ല എന്ന് രാജാവ്‌ പറഞ്ഞു.എന്നാല്‍ ആ സ്നേഹത്തിനും പരിധിയുണ്ട് എന്നായി മന്ത്രി."എന്നാല്‍ അതു തെളിയിക്കൂ" എന്നായി രാജാവ്‌. മന്ത്രി ഒരു വലിയ കുഴിയില്‍ ഒരു കുരങ്ങനെയും കുട്ടിയെയും ഇട്ടു .എന്നിട്ട് കുഴിയില്‍ വെള്ളം നിറക്കാനാരംഭിച്ചു.ആദ്യം കുരങ്ങന്‍ കുട്ടിയെ അരയില്‍ എടുത്തുവെച്ചു പിന്നെയും വെള്ളം പോങ്ങിയപ്പോള്‍ തോളില്‍ എടുതു വെച്ചു.പിന്നീട് തലയിലും.എന്നിട്ടും വെള്ളം പൊങ്ങിയപ്പോള്‍ കുരങ്ങന്‍ കുട്ടിയെ വെള്ളത്തില്‍ ഉപേക്ഷിച്ചു ചാടി ഓടിപോയി.എവിടെ അമ്മയുടെയും കുട്ടിയുടെയും സ്നേഹം പോലും നിര്‍ണായക ഘട്ടം വന്നപ്പോള്‍ തകര്‍ന്നു.ഇത്തരം ഒരു ലോകത്തില്‍ നാം ആരെ വിശ്വസിക്കും? ആരില്‍ ആശ്രയം വെക്കും?
ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ മനുഷ്യന് ഏകാന്തതയും ആത്മഹത്യ പ്രവണതയും നിരാശയും എല്ലാം വരുന്നത്.അവയെല്ലാം തരണം ചെയ്യാന്‍ പ്രാര്‍ത്ഥനയും വിശ്വാസവും നമുക്ക് ആവശൃമാണ്.പെറ്റമ്മ പോലും രക്ഷക്കെതാത പ്രതിസന്ധി ഘട്ടങ്ങളില് "ദൈവം എല്ലാം ശരിയാക്കും" എന്നുള വിശ്വാസം എത്ര ആശ്വാസമാണ് തരുന്നത്.ആശുപത്രിയില്‍ കിടക്കുന്ന ഒരു രോഗിക്ക് വിശ്വാസം,രോഗം മാറുമെന്ന വിശ്വാസം,ആ പ്രതീക്ഷ അതാണ് ആശ്വാസം നല്‍കുന്നത്.ഏകനും നിരാശനും ഭയവിഹ്വലനു അശാന്തനുമായ മനുഷ്യനെ പ്രാര്‍ത്ഥനയും വിശ്വാസവും എത്രമാത്രം രക്ഷിക്കും എന്നു ചിന്തിച്ചാല്‍ മനസ്സിലാവും
.പ്രാര്‍ത്ഥനയും ശുഭ്പ്രതീക്ഷയുമാണ് ഒരാളെ മുന്നോട്ടു നയിക്കുന്നത്.ഒരു വലിയ ജോലി ഏറ്റെടുക്കുമ്പോള്‍ അത് മുഴുവനാക്കാന്‍ പറ്റുമെന്നും അതിലൂടെ തനിക്കു ഗുനമുണ്ടാകുമെന്നുമുള്ള ഒരു വിശ്വാസമാണ് അയാളെ മുന്നോട്ടു നയിക്കുന്നത്.നെഗറ്റീവ് ചിന്തകള്‍ മാത്രം വന്നാല്‍ ഒരു മനുഷ്യന് ഒന്നും ചെയ്യാന് സാധിക്കില്ല.ശുഭാപ്തി വിശ്വാസം,ക്രിയേറ്റീവ് എനര്‍ജി അത് നിറയ്ക്കുകയാണ് വിശ്വാസം ചെയ്യുന്നത്.നാളെ തന്‍റെ ഭാവി നന്നായിരിക്കും എന്നചിന്തയല്ലേ നിങ്ങളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.ആ ചിന്ത എങ്ങനെ ഉണ്ടായി? അതിന്റെ ഉദ്ഭവം "ദൈവം എല്ലാം നല്ലത് വരുത്തും"എന്നുള സത്ചിന്തതന്നെ.ഈ സത്‌ ചിന്ത എല്ലാ മനുഷ്യരിലും ഉണ്ട്, അതാണ് നാലെയിലെക്കു നമ്മളെ നയിക്കുന്നത്.ആ അര്‍ത്ഥത്തില്‍ "നിരീശ്വര വാദിയാണ് ഞാന്‍' എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അങ്ങനെ ഒരാള്‍ യഥാര്‍ത്ഥതില് പറഞ്ഞാല്‍ അയാളുടെ ജീവിതം നിരാശയുടെ പട് കുഴിയിലായിരിക്കും.
പ്രാര്‍ത്ഥനക്ക് ഗുണമില്ല എന്ന് ആരെന്ഗിലും പറഞ്ഞാല്‍ അയാളെ അവഗനിചെക്കൂ ,തര്‍ക്കിക്കാന്‍ നില്‍ക്കരുത്,പ്രാര്‍ത്ഥനയുടെ ഗുണംഅനുഭവthiloodeഅറിയേണ്ടതാണ്.പ്രാര്‍ത്ഥനയുടെ ഗുണം ഇനിയും ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല എന്ന് വേണം പറയാന്‍ .ഈ മേഘലയില് ഏറെ പരീക്ഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.ജീവിതത്തിലെ തിരക്കില്‍ തളര്‍ന്നു ഇത്തിരി നേരം പള്ളിയിലോ അമ്ബലതിലോ പോകുമ്പോള്‍ നമുക്ക് കൈവരുന്ന ആ എനെര്ഗ്ജിയെപ്പറ്റി ഏതെങ്ങിലും ശാസ്ത്രഞ്ജന്‍ chinthichittundo?. നോമ്പ് കാലത്തിലൂടെ വിശ്വാസികള്‍, നേടിയെടുക്കുന്ന ആ പുതിയ ജീവിതൊര്‍ജതെപ്പറ്റി ഏതെങ്ങിലും സസ്ത്രന്ജന്‍ ഗവേഷണം നടത്തിയിട്ടുണ്ടോ. നമ്മുടെ പ്രാര്‍ത്ഥന മന്ത്രങ്ങള്‍ അതിനനുസരിച്ചുള്ള താപ മര്ദ വ്യതിയാനങ്ങള് അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്നില്ലേ??? അവ എത്ര ദൂരം സഞ്ചരിക്കു മെന്നും , അഭിലഷനീയ മായ വ്യവഹാരങ്ങള്‍ സൃഷ്ടിക്കയില്ല എന്നും ആര് കണ്ടു??പരീക്ഷ്നങ്ങള്‍ക്കും പുതിയ അറിവുകള്ക്കുമായി ശാസ്ത്രത്തെ വിസ്ശവസതിലെക്കു ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു .പരീക്ഷ്നന്ഗല് നടത്തൂ..അറിയാതവയെ ഇല്ലാ എന്ന് പറഞ്ഞു നിഷേട്ധിക്കാതെ അറിവിന്റെ തലതിലെക്കുയര്‍ന്നുപ്രര്തനയുടെ ഗുണങ്ങള്‍ ജനന്ഗലെ മനസ്സിലാക്കിക്കാന്‍ ശാസ്ത്രലോകം തുനിയട്ടെ....തമസോമാ ജ്യോതിര്‍ഗമയ...

ഞാന്‍ നശിപ്പിച്ചവള്‍

കൂട്ടുകാരെ വിട്ടുപിരിയാന്‍ അവള്‍ക്കു വിഷമമായിരുന്നു. ഇത്രയും വലിയ ആ കൂട്ടത്തില്‍ നിന്നും ഞാന്‍ അവളെ മാത്രം സെലക്ട്‌ ചെയ്തു.ചെറിയൊരു പിടിവലിക്കു ശേഷമാണ് അവള്‍ വഴങ്ങി തന്നത്.അവളുടെ വസ്ത്രത്തിന്‍റെ അരികുകളപ്പോഴേക്കും കീറിയിരുന്നു.തിടുക്കം കാട്ടെണ്ടിയിരുന്നില്ല സാവധാനത്തില്‍ ശ്രമിച്ചാല്‍ അവള്‍ കൂടെ പോന്നെനെ , ഞാനോര്‍ത്തു.ഈപ്പോള്‍ എനിക്കും അവള്‍ക്കും ഒരുപോലെ വിഷമം.ബഷീര്‍ പറഞ്ഞത് പോലെ അരികുകളില്‍ രക്തം പൊടിഞ്ഞിരിക്കുന്നു.ഞാനെന്‍റെ പേനയെടുത്ത് എഴുതാന്‍ ശ്രമിച്ചു.പക്ഷെ അവളുടെ കണ്ണീര്‍ പരന്നതിനാല്‍ എനിക്ക് എഴുതാനായില്ല. അവളെ തിരിച്ചു അവളുടെ വീട്ടിലാക്കാനും മറ്റുള്ളവര്‍ സമ്മതിച്ചില്ല. ഞാനവളെ നിങ്ങളില്‍ നിന്നും കീറിയെടുക്കുകയിരുന്നു എന്ന് പറഞ്ഞിട്ടും അവളെ അവര്‍ തിരിചെടുതില്ല .അവസാനം ഞാനവളെ ചുരുട്ടിക്കൂട്ടി വൈസ്റ്റ്‌ ബസ്കെട്ടിലിട്ടു.
എന്നിട്ട് പുതിയൊരു പേജ് കീറിയെടുത്തു.....

ഇനിയും ഞാന്‍ കവിതയെഴുത്ണോ??????

എന്‍റെ മണ്ണും ...
എന്‍റെ കാടും...
എന്‍റെ പുഴയും....
എന്‍റെ ശ്വാസവും...
നീ നശിപ്പിച്ചു
എന്നിട്ടും... എന്നിട്ടും.....
ഇനിയും ഞാന്‍ കവിതയെഴുതണമെന്നോ?

പല്ല്

അരിപ്പല്ല് വന്നപ്പോള്‍
ഞാനമ്മയെ നോവിച്ചു
അണപ്പല്ലുവന്നപ്പോള്‍
കാമുകിയെ നോവിച്ചു
വെപ്പുപല്ല് വന്നപ്പോള്‍
നോവിക്കാനുമാവാതായി...

എന്നിലെ കവിയെ നശിപ്പിച്ചതാര്?

ആരാണ് എന്നിലെ കവിയെ നശിപ്പിച്ചത്‌?
സാഹിത്യ ബോധമില്ലാത്ത തള്ളയോ?
കാശിനെ മാത്രം ധ്യാനിക്കുന്ന തന്തയോ?
"വൃത്തമില്ലാത്ത കവിത" എന്ന് കളിയാക്കിയ കാപ്പിരി സാറോ?
അതോ മണ്ണും കാടും പുഴയും നശിപ്പിച്ച മനുഷ്യരോ?
എന്‍റെ ആദ്യ പ്രണയ കവിത ചുരുട്ടിയെറിഞ്ഞ പാവാടക്കാരിയോ?
എന്‍റെ കവിത തിരിച്ചയച്ച പത്രാധിപരൊ?
അതോ..............അതോ......................
ഞാന്‍ വിഴുങ്ങുന്ന ഭ്രാന്തിന്‍റെ ഗുളികകളൊ????

എന്‍റെ കൂട്ടുകാരി എനിക്കെഴുതിയത്.............

അറിവുകള്‍
-----------------------------------
കഴിഞ്ഞുപോയ കാലത്തിന്‍റെ
ഇടവഴികളിലെവിടെയോ....
ഇടറിവീണ മഞ്ഞിന്‍ തുള്ളികള്‍,
നമ്രമുഖിയായ് അരികത്തണഞ്ഞ രാത്രി...
മാന്തളിര്‍ തെന്നലില്‍
അറിയാതെ പാടിയ മൌനഗീതങ്ങള്‍...
ഒടുവില്‍....കാട്ടുഞ്ഞാവലിന്ടെ ചവര്പ്പുമായ്....
പടിയിറങ്ങിപോയ
പഴയകാലത്തിന്ടെ
ഓര്‍മ്മക്കുറിപ്പുകള്‍‍.....
താന്‍ ശൂന്യതയില്‍ നിന്ന്
പിറന്നതാനെന്ന വൈകിയ തിരിച്ചറിവ്!
കൂടുവിട്ടു കൂടുമാറുവാന്‍്
അറിയാത്തവന്ടെ ആത്മവേദന....
കത്തിയാളുന്ന ഹൃദയത്തില്‍ നിന്ന്
ഒരു പക്ഷിയുടെ ചിരകടിച്ചുയരല്‍.......
ഇടക്ക് നക്ഷത്രങ്ങളില്‍ വീണ
വിള്ളല്‍ പോലെ.....
മനസ്സില്‍ വാക്കുകള്‍
മുറിപ്പാടുംമായ് നീറുന്നു
അപരിചിതര്‍ക്കുമീതെ....
ആര്‍ദ്രതയുടെ കൊടുമുടി!
ഇനി കഥപറയുന്നത്.............
നിറം മങ്ങിയ നീലാകാശവും,
ഇടക്ക് തോരാതെ പെയ്യുന്ന...
മഴയും മാത്രമാവില്ല....!

സ്നേഹപൂര്‍വ്വം ,
സുമ

കുട്ടി സായിപ്പന്മാര്‍

സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുക ഇപ്പോഴും നമ്മുടെ സ്വഭവമിതാണ് .സായിപ്പിനെ നമ്മള്‍ ഓടിച്ചുവിട്ടിട്ടും ഇംഗ്ലീഷ് നമ്മളെ അടിമകളാക്കി ....
ഇംഗ്ലീഷ് മഹത്തായ ഭാഷയാണ് ,ലോക ഭാഷയാണ്, എവിടെ പോയാലും ഇംഗ്ലീഷ് ആവശ്യം വരും....ഇതെല്ലാം ഞാനും സമ്മതിക്കും.
പക്ഷെ സ്വന്തം അമ്മയേക്കാള്‍ നല്ലത് രണ്ടാനമ്മയാനെന്നു ആരെങ്ങിലും പറയുമോ? അതാണ് ഇപ്പോള്‍ മലയാളി ചെയ്യുന്നത്. നമ്മുടെ കേരളത്തില്‍ സംസാരിക്കുന്നതിനും ജീവിക്കുന്നതിനും മലയാളം 100 ശതമാനം പര്യാപ്തമാണ്. അതിലേക്കു സായിപ്പിന്റെ ഭാഷ നമുക്ക് വേണ്ട.ഞങ്ങള്‍ ബിരുദതിനു പഠിക്കുമ്പോള്‍ മലയാളത്തില്‍ മാത്രം സംസാരിക്കുന്നവര്‍ക്ക് സമ്മാനം ഉണ്ടായിരുന്നു. അന്നതൊരു കളിയായിരുന്നെങ്ങിലും അതിന്റെ ഗുണം ഞാനിന്നനുഭവിക്കുന്നു.മലയാളം പറഞ്ഞാല്‍ ശിക്ഷ നല്‍കുന്ന സ്കൂളുകളില്‍ നിന്നും ഇംഗ്ലീഷ് പറഞ്ഞാല്‍ ശിക്ഷ നല്‍കുന്ന സ്കൂളുകളായി മാറണം . മലയാളം പറയാന്‍ ഒരൊറ്റ പ്രായോഗിഗ ബുദ്ദിമുട്ടെയുള്ളൂ നാവ് വടിക്കണം എന്ന് മാത്രം!!!!
കഴുത്തില്‍ തുടലും തൂക്കി നിങ്ങളുടെ കുട്ടി സ്കൂളില്‍ പോകുന്നത് നിങ്ങള്‍ എത്ര സംതൃപ്തിയോടെയാണ് നോക്കി നില്‍ക്കുന്നത്.എങ്കില്‍ ഒന്ന് മനസിലാക്കുക നിങ്ങളുടെ കുഞ്ഞിന്ടെ ഭാവിയും ചിന്തിക്കാനുള്ള ശേഷിയുമാണ് നിങ്ങള്‍ നശിപ്പിക്കുന്നത്.പ്രാഥമിക വിദ്യാഭ്യാസം മാത്രുഭാഷയിലാകണം എന്ന് പറയുന്നത് വെറുംവാക്കല്ല. മലയാളം സംസാരിക്കുന്ന വീട്ടിലെ കുട്ടി ചിന്തിക്കുന്നതും മലയാളത്തിലാണ്. അവന്‍റെ സര്ഗാത്മകതയുമ് ചിന്തന ശേഷിയും മലയാളത്തിലെ വളരുകയുള്ളൂ.ഇംഗ്ലീഷില്‍ പഠിക്കേണ്ടി വരുംഭോള്‍
ഒന്നുകില്‍ കുട്ടി കാര്യങ്ങള്‍ മനസ്സിലാക്കാതെ കാണാപാടം പഠിക്കുന്നു. അവ ഒരു റോബോട്ടിനെപ്പോലെ ആവര്‍ത്തിക്കുന്നു.അല്ലെങ്ങില്‍ മലയാളത്തില്‍ ചിന്തിച്ചു ഇഗ്ലിഷിലെക്കു വിവര്‍ത്തനം ചെയ്യു‌ന്നു. ഇരട്ടി അദ്വാനം ആണ് ആ പിഞ്ചു കുട്ടി ചെയ്യേണ്ടി വരുന്നത്.ഇംഗ്ലീഷ് സ്കൂളുകളിലെ പുറം പൂച്ച് കൂടിയാകുമ്പോള്‍ പൂര്‍ത്തിയായി.
ദയവായി നിങ്ങളുടെ മക്കളെ ആ പഴയ, കഴിവുറ്റ അധ്യാപകരുള്ള , ആ മലയാളം മീഡിയം സ്കൂളിലയക്കൂ ...അവര്‍ കളിച്ചുചിരിച്ച് പഠിക്കട്ടെ ..ഭാവന വളരട്ടെ...ശാസ്ത്രം പഠിക്കട്ടെ....നാളെ രണ്ടാനമ്മയെ തേടി അവര്‍ പോകാതിരിക്കട്ടെ ......

ഒരു ഭ്രാന്തന്‍റെ വേദനകള്‍

ഇതു കഥയല്ല കവിതയല്ല ലേഖനം അല്ലേയല്ല ,ഭ്രാന്തന് സാഹിത്യ രൂപങ്ങളില്‍ വിശ്വാസമില്ല...
മഹത്തായ മര്ഗദര്ശികല്
൧.നരനത് ഭ്രാന്തന്‍
൨.ബഷീര്‍
൩.അരക്കിരുക്കുള്ള മറ്റു സാഹിത്യ കാരന്മാര്‍
എനിക്ക് ഭ്രാന്തുള്ളത് കൊണ്ട് ആര്‍ക്കാണ് ദോഷം? നിങ്ങള്‍ക്കുണ്ടോ?എങ്കില്‍ ഇതു വായിക്കണ്ട,...
എനിക്ക് ഒരു‍ പ്രദാന കാര്യം പറയാനുണ്ട്‌, നിങ്ങള്‍ ചിന്തിക്കുണ്ടാവും ഈ ഭ്രാന്ത് വല്ലാത്ത ഒരു രോഗമാണെന്ന്.അല്ലേയല്ല ഇത്രയും രസകരമായ മറ്റൊരു രോഗവും ജീവിതത്തിലില്ല.ഞാന്‍ മനസ്സ് തുറന്നു ചിരിച്ചത്,ചിന്തിച്ചത്‌,പാറിപ്പറന്നു നടന്നത്.,ക്ഷീണമ്കന്നത് തുടങ്ങി ലോകത്തിലെ സകല സുഗങ്ങളും ഞാന്‍ ആസ്വദിച്ചത് ഭ്രാന്തുല്ലപ്പോലല്ലേ...നിങ്ങള്ക്ക് ആസുഗം അറിയാഞ്ഞിട്ടാണ്.വിദെശയാത്രയും സുഖവാസവുമെല്ലാം ഇവിടിരുന്നു ഞാന്‍ നടത്തി.പിന്നെ ആര്‍ക്കാണ് എന്നെ കൊണ്ട് ദോഷം?എന്നെ പിടിച്ചു ചികിത്സിച്ചു എന്‍റെ എല്ലാ സന്തോഷവും നിങ്ങള്‍ കളഞ്ഞു.ഭ്രാന്തും മാറി.എപ്പോള്‍ എന്തൊരു വിഷമമാനെന്നോ?
പണിയെടുക്കണം,കുടുംബം നോക്കണം,മരുന്ന് കഴിക്കണം,നല്ല വസ്തൃമിടണം,പല്ലുതെക്കണം ,കുളിക്കണം ഹോഓഓ.....സഹിക്കാന്‍ വയ്യാ
ചുരുക്കത്തില്‍ ഇപ്പൊ ആകെ ബു്ധിമുട്ടാണ്ട്ടാണ്.എനിക്ക് സുഗമില്ല പഴയതു പോലെ ആയാല്‍ മതി എന്ന് ഞാന്‍ മനം നൊന്ദു പറഞ്ഞു,,,ആര് കേള്‍ക്കാന്‍...ഡോക്ടര്‍ക്ക്‌ പണി വേണ്ടേ...എന്റെസുഗവും സന്തോഷവും ആരും നോക്കുന്നില്ല...ഇതെന്റെ ഡോക്ടര്‍ക്കൊന്നു കാണിച്ചു കൊടുക്കണം...
ഇപ്പോ സിസ്റ്റര്‍ മരുന്ന് കൊണ്ട് വരുന്നുണ്ട് ,,അത് കഴിച്ചാല്‍ ഭാവന നില്‍ക്കും .....തല്ക്കാലം വിട....

അന്നത്തെ കൂലി

ഞാന്‍ പുരനിറഞ്ഞു നില്‍ക്കുന്ന കാലത്താണ് ബി എഡിന് പഠിക്കാന്‍ പോയത്. അതുകൊണ്ട് തന്നെ അവിടുന്ന് ഒന്നിനെ വളക്കണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.
അപ്പനും പറഞ്ഞു..
"നീ അവിടുന്ന് ഒരു അച്ചായത്യെ നോക്കിക്കോടാ"
കോഴ്സ് തുടങ്ങിയ അന്ന് തന്നെ ഞാനെന്റെ വര്‍ക്ക്‌ തുടങ്ങി.
അവള്‍, അവളായിരുന്നു..എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്.അവളുടെ പാതിയടഞ്ഞ മിഴികള്‍ മലയാള കവിതകളിലെ നായികമാരെ ഓര്‍മപ്പെടുത്തി.അവയ്ക്ക് പ്രത്യേക ആകര്‍ഷണ മുണ്ടായിരുന്നു.
അവള്‍ പള്ളിയില്‍ പോകുംഭോഴും...മാര്‍കെറ്റില്‍ വരുംഭോഴും ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു.
ആ മിഴികള്‍ ,പാതിയടഞ്ഞ മിഴികള്‍ അവ എന്നെ മറ്റൊരു ലോകത്തേക്ക് നയിച്ചു..."ഇവള്‍ എന്‍റെ പെണ്ണ്"
എന്ന് ഹൃദയം മന്ധ്രിച്ചു
ക്ലാസുകള്‍ ഗോര ഗോരം നടക്കുംഭോള്‍ അവളുടെ പാതിയടഞ്ഞ മിഴികള്‍ മുഴുവനും അടയുന്നത് ഞാന്‍ കണ്ടു.
എന്താണാവോ ഇത്ര ഉറക്കം........പരീക്ഷക്ക്‌ പഠിച്ചിട്ടാണ് ...ഞാനോര്‍ത്തു.....ഞങ്ങളുടെ പരീക്ഷ തുടങ്ങരായപ്പോള്‍, ഇനിയും എന്‍റെ ഇഷ്ടം അവളോട്‌ പറയാതിരുന്നാല്‍ ശരിയാവില്ല എന്ന് എനിക്ക് മനസ്സിലായി..
നാളെ പരീക്ഷ തുടങ്ങുന്ന ദിവസമാണ്...എന്തായാലും എന്‍റെ ഇഷ്ടം ഞാന്‍ പറഞ്ഞിരിക്കും...........ഞാന്‍ തീരുമാനിച്ചു...എന്‍റെ റൂം മേറ്റ്‌ രാജേഷും എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു...അവള്‍ ഒരു നല്ല വീട്ടിലെ പെണ്ണാണ്‌..എന്നെക്കാളും സൌന്ധര്യവ് മുണ്ട്,അവള്‍ എന്ത് പറയും എന്നോര്‍ത്ത് എനിക്കുറക്കം വന്നില്ല...
രാവിലെ ഞാന്‍ നേരത്തെ എഴുന്നേറ്റു പ്രാര്‍ത്ഥിച്ചു ...ദൈവമേ ചതിക്കല്ലേ.....
നേരം വെളുത്തു വരുന്നതെ ഉള്ളു.ഞാന്‍ ഹോസ്റ്റലിന്റെ വരാന്തയില്‍ നിന്ന് മഞ്ഞു മൂടിയ കോളേജും പരിസരവും നോക്കി...ഓ ആരാ കോളേജില്‍ ഇത്ര നേരത്തെ????ഞാന്‍ രാജേഷിന്റെ ബൈനോകുലര്‍ എടുത്തു ഫോക്കസ് ചെയ്തു....ഓ ഒരു ചെറുപ്പക്കാരന്‍...കൂടെ ആരാ വ്യക്തമാവുന്നില്ലല്ലോ...
ദൈവമേ ഇതു അവളാണല്ലോ....അവള്‍ അന്നത്തെ കൂലി എണ്ണി വാങ്ങുകയായിരുന്നു....
അടുക്കളയില്‍ ഒരു പാത്രം താഴെ വീണു ചിന്നിച്ചിതറി.....

അമ്മ കരയുകയായിരുന്നു.....

എന്‍റെ പിന്നാലെ അവരുടെ ക്യാമറക്കണ്ണുകള്‍ എപ്പോഴും ഉണ്ടെന്നു ഞാന്‍ അന്നാണ് മനസ്സിലാക്കിയത്‌ ഓഗസ്റ്റ്‌ പതിനാലിന്..ലോകത്തെ കിടിലം കൊള്ളിക്കാന്‍ പോകുന്ന ഒരാളെ ലോകം നേരത്തെ തിരിച്ചറിഞ്ഞിരിക്കുന്നു.എന്‍റെ കഴിവുകള്‍ ലോകം തിരിച്ചറിയും എന്ന് ഞാന്‍ എന്നും അമ്മയോട് പറയുമായിരുന്നു.അത് ഇപ്പോള്‍ സത്യമാകാന്‍ പോകുന്നു.രാത്രി മുഴുവന്‍ അദ്വാനിച്ചുള്ള എന്‍റെ ചിന്തകള്‍ ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.എന്നിലെ പ്രതിഭയെ അവര്‍ എങ്ങെനെയോ കണ്ടെത്തിയിരിക്കുന്നു.
എന്റെ ഗവേഷണ പ്രഭന്തം പുറത്തിരങ്ങിയില്ലല്ലോ.....എന്നിട്ടും ഈ പ്രശസ്തി .......കൂട്ടുകാര്‍ വഴി പുരതായതവും...
എന്തായാലും സന്തോഷാധിക്യത്താല്‍ എനിക്കന്നു ഉറങ്ങനയില്ല...നാളെ എനിക്ക് കിട്ടാന്‍ പോകുന്ന സ്വീകരണമായിരുന്നു എന്റെ മനസ്സ് നിറയെ.
"മോനെ നീ ഉറങ്ങുന്നില്ലേ" അമ്മ ചോദിച്ചു...
" ഇത്രയും വലിയ ഒരു കാര്യം നടക്കുംഭോള്‍ ഉറങ്ങുന്നതെങ്ങനെ"
'നാളെ എന്റെ കണ്ടെത്തലുകള്‍ ...."
എന്റെ അമ്മ കരഞ്ഞു....ഹോ....ഒരു മകന്‍ അന്ഗീകരിക്കപെടുംഭോള്‍ ഏതാമ്മക്കാന് സന്തോഷക്കണ്ണീര്‍ ഉണ്ടാവതിരിക്കുക...
പത്രക്കാര്‍ എന്‍റെ വീടിനു ചുറ്റും കഴുകന്‍മാരെപ്പോലെ വട്ടമിട്ടു പറക്കുന്നുണ്ട് ....
ഹിഹി എന്റെ ഒരു ഫോട്ടോ കിട്ടാനുള്ള പാവങ്ങളുടെ തത്രപ്പാട്....
എനിക്ക് സന്തോഷം അടക്കാനായില്ല രാത്രിയനെങ്ങിലും ഞാനൊന്നു പൊട്ടി ചിരിച്ചു....
"നീ പോയൊന്നു ഉറങ്ങേട" അമ്മ പറഞ്ഞു
നാളത്തെ കാര്യങ്ങള്‍ ഭംഗിയവാന്‍ വീടടക്കം പ്രാര്‍ത്ഥിക്കുകയാണ്...
അവാര്‍ഡ് കിട്ടുകയല്ലേ...എനിക്ക് സന്തോഷം അടക്കാനായില്ല...
ഞാനൊന്നു പൊട്ടിച്ചിരിച്ചു....
അതുകേട്ട് സന്തോഷത്താല്‍ അമ്മ കരഞ്ഞു...
ഹോ....ഒരു മകന്‍ അന്ഗീകരിക്കപെടുംഭോള്‍ എതമ്മക്കാന് സന്തോഷക്കണ്ണീര്‍ ഉണ്ടാവതിരിക്കുക...
എന്ങേനെയെങ്ങിലും നേരം പുലര്‍ന്നാല്‍ മതി എന്നായി എനിക്ക്...നാളെയാണ് ആ ഭഹുമതി എനിക്ക് കിട്ടുന്നത്....
'അമ്മെ വാതില്‍ തുറക്കൂ "
" ആരായിത്‌ പൂട്ടിയത്
"എനിക്ക് അവാര്‍ഡ് വാങ്ങാന്‍ പോകണം"
കുറച്ചു നേരം കഴിഞ്ഞാണ്‌ വാതില്‍ തുറന്നത്...
എന്‍റെ നാട്ടുകാരെല്ലാം എത്തിയിട്ടുണ്ട്...
അടുത്ത ബന്ധുക്കളും ....
അവരെല്ലാം എന്നെ ഉറ്റുനോക്കി....അല്ല...ഇന്നത്തെ അവരുടെ നായകന്‍....ഈ ഗ്രാമത്തിന്റെ അഭിമാനം ....ഞാന്‍....
എനിക്ക് പൊട്ടിചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല....
അളിയന്‍,,,അമ്മ,,,അച്ഛന്‍....ഞാനും കൂടി അവാര്‍ഡ് വാങ്ങാന്‍ പുറപ്പെട്ടു...
പത്രക്കാര്‍ പിന്നലെയുണ്ടോ???
പിന്നലെയുണ്ടോ???
വഴിയിലെല്ലാം തോരണങ്ങള്‍...കുട്ടികള്‍ക്ക് മിട്ടായി വിതരണം...ധേശീയഗനലാപനം ....പ്രധാനമന്ത്രി രാജ്യത്തെ അഭിസംഭോധനം ചെയ്ത്‌ി...ദേശീയപതാക ഉയര്‍ത്തി....എന്റെ വിജയത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നു.............
ഞാന്‍ കാറില്‍ നിന്നിറങ്ങിയ ഉടനെ വെളുത്ത വസ്ത്രമിട്ട നേഴ്സ്മാര്‍ എന്നെ ഉള്ളിലേക്കാനയിച്ചു....അവര്‍ എന്നെ ഒരു ബെഡില്‍ കിടത്തി...വായില്‍ എന്തോ തിരുകി....തലയില്‍ എന്തോ വെച്ച്....കരയുന്ന അമ്മയുടെ മുഗമാണ് ഞാന്‍ കണ്ടത് ....സന്തോഷക്കണ്ണീരാവും.....അടുത്ത് നിന്ന ആള്‍ ഒരു സ്വിച്ച് അമര്‍ത്തി..
പിന്നീട് ഭൂമികുലുങ്ങി....തലപിളര്‍ന്നു....
എനിക്ക് ഭോധം വന്നപ്പോള്‍ ഞാന്‍ അമ്മയുടെ മടിയിലാണ്...അമ്മ കരയുകയായിരുന്നു.........സന്തോഷക്കണ്ണീരാവും..........

അയാള്‍....

ഈയിടെയായി അയാള്‍ക്ക് സംസാരിക്കാനും,എഴുതാനുമെല്ലാം ഭയമാണ്.പറഞ്ഞുപോയ വാക്കുകളും എഴുതിയ അക്ഷരങ്ങളും പിന്നെ നോക്കുമ്പോള്‍ അയാളെ നോക്കി പല്ലിളിക്കുന്നു.അവയുടെ മുഖത്ത് പുച്ചരസം അയാള്‍ കണ്ടു..
അയാൾക്കിണങ്ങിയ ഒരേയൊരു സാധനമേ ഉണ്ടായിരുന്നുള്ളൂ , അയാളുടെ സൈക്കിള്‍.അയാളും അയാളുടെ സൈക്ലും,അയാള്‍ ഈ കാലത്തിനിനങ്ങിയവനല്ല എന്ന് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.അയാളുടെ സമപ്രായക്കാരെല്ലാം ബൈക്കിലേറിയപ്പോൾ അയാള്‍ തന്‍റെ സൈക്ലുമായി ലോകം ചുറ്റി .
അയാളുടെ വീടിനടുത്ത് ഒരു കനാല്‍ ഉണ്ടായിരുന്നു അതിന്‍റെ കരയിലൂടെ വെറുതെ അയാള്‍ തന്‍റെ സൈക്കിള്‍ ഓടിച്ചു .അയാള്‍ക്ക് ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല .അയാള്‍ ഈ സമയത്ത് അഗാധമായി ചിന്തിച്ചു.
കനാലിന്റെ തീരത്ത് ആറ്റുവഞ്ചി കണ്ടപ്പോള്‍ അയാള്‍ തന്‍റെ പഴയ മലയാളം ടീച്ചറെ ഓര്‍ത്തു .മലയാളം ക്ലാസ്സിലെ നുടില്സ് പാചകംചെയ്യുന്നതിലെ ബുദ്ധിമുട്ടുകളെ പറ്റി ചര്‍ച്ച ചെയ്യുന്ന പെണ്കുട്ടികളെ അയാള്‍വെറുത്തു.
ആരും പോകാത്ത വഴികളായിരുന്നു അയാള്‍ക്കിഷ്ടം ..പക്ഷെ ............പക്ഷെ ........ആ വഴികള്‍ പെട്ടോന്നോരിടത്ത് അവസാനിച്ചുപോകും!!!

പല്ലുമാത്രം വെളുത്തവള്‍

കലാലയം വിട്ടേറെനാളായൊരുദിനമവള്‍ വിളിച്ചൂ
മുഖമോ൪മയതില്ല,ഓർമിക്കതിനായ് പണിപ്പെട്ടുമില്ല
മുഖമതോര്‍ത്താല്‍ പിന്നെ മിണ്ടാനുമാവില്ല
അത്രയ്ക്ക് സുന്ദരി,പല്ലുമാത്രം വെളുത്തവള്‍
എങ്കിലും അവളേ വിളിച്ചുള്ളൂ
എങ്കിലും അവളേ വിളിച്ചുള്ളൂ
മോഹവല്ലരി അവള്‍തന്‍ മനസ്സിലുണ്ടോ?
ചൂണ്ടയിടാന്‍ നോക്കി ഞാനും
ഇരയെ കൊരുത്തിട്ടു കാത്തിരുന്നു
മിസ്ഡ് കാളുകളായ് മെസേജുകളായ്
ഒടുവില്‍....ഒടുവില്‍....അവളതുപറഞ്ഞു...
"ഞാന്‍ നിന്നെ പ്രണയിക്കുന്നു"
അഹങ്കാരിയായിത്തീ൪ന്ന വണ്ട്‌
മറ്റൊരു പൂവിനെത്തേടി പറന്നുപോയി

ഇനിയും പിറക്കാത്ത മകനോട്‌......ഭാഗം-1

എന്‍ രക്തം നിനക്കായ്‌ ചിതറുന്നു,
എന്‍ ശരീരം നിനക്കായ്‌ വിയര്‍ക്കുന്നു,
എന്‍ യൗവനം നിന്നില്‍ നശിക്കുന്നു,
എന്‍ ജരാനരകള്‍ നിന്നില്‍ തുടങ്ങുന്നു,
എന്‍ പ്രേയസിതന്‍ പ്രേമം നീ കട്ടെടുക്കുന്നു,
നീ എന്നെ പുറംപോക്കിലെറിയുന്നു,
എന്‍ ഛായ നീ കട്ടെടുക്കുന്നു,
എന്‍ വ്യക്ത്തിത്വം നീ ചൂഷണം ചെയ്യുന്നു,
എന്‍ സ്വത്ത് നീ അപഹരിക്കുന്നു,
എന്‍ മരണം നീ കാത്തുകഴിയുന്നു,
എന്‍ ചാരം പോലും നീ നശിപ്പിക്കുന്നു,
ഇനിയും പിറക്കാത്ത മകനേ...
ഇനിയും പിറക്കാത്ത മകനേ...
നിശ്ചയിച്ചുറപ്പിച്ചു ഞാന്‍..
നീ ഇനി ലോകം കാണില്ല!!!!