ക്യാമറക്കണ്ണിലൂടെ ........

ക്യാമറക്കണ്ണിലൂടെ ........

Tuesday, December 29, 2009

കുട്ടി സായിപ്പന്മാര്‍

സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുക ഇപ്പോഴും നമ്മുടെ സ്വഭവമിതാണ് .സായിപ്പിനെ നമ്മള്‍ ഓടിച്ചുവിട്ടിട്ടും ഇംഗ്ലീഷ് നമ്മളെ അടിമകളാക്കി ....
ഇംഗ്ലീഷ് മഹത്തായ ഭാഷയാണ് ,ലോക ഭാഷയാണ്, എവിടെ പോയാലും ഇംഗ്ലീഷ് ആവശ്യം വരും....ഇതെല്ലാം ഞാനും സമ്മതിക്കും.
പക്ഷെ സ്വന്തം അമ്മയേക്കാള്‍ നല്ലത് രണ്ടാനമ്മയാനെന്നു ആരെങ്ങിലും പറയുമോ? അതാണ് ഇപ്പോള്‍ മലയാളി ചെയ്യുന്നത്. നമ്മുടെ കേരളത്തില്‍ സംസാരിക്കുന്നതിനും ജീവിക്കുന്നതിനും മലയാളം 100 ശതമാനം പര്യാപ്തമാണ്. അതിലേക്കു സായിപ്പിന്റെ ഭാഷ നമുക്ക് വേണ്ട.ഞങ്ങള്‍ ബിരുദതിനു പഠിക്കുമ്പോള്‍ മലയാളത്തില്‍ മാത്രം സംസാരിക്കുന്നവര്‍ക്ക് സമ്മാനം ഉണ്ടായിരുന്നു. അന്നതൊരു കളിയായിരുന്നെങ്ങിലും അതിന്റെ ഗുണം ഞാനിന്നനുഭവിക്കുന്നു.മലയാളം പറഞ്ഞാല്‍ ശിക്ഷ നല്‍കുന്ന സ്കൂളുകളില്‍ നിന്നും ഇംഗ്ലീഷ് പറഞ്ഞാല്‍ ശിക്ഷ നല്‍കുന്ന സ്കൂളുകളായി മാറണം . മലയാളം പറയാന്‍ ഒരൊറ്റ പ്രായോഗിഗ ബുദ്ദിമുട്ടെയുള്ളൂ നാവ് വടിക്കണം എന്ന് മാത്രം!!!!
കഴുത്തില്‍ തുടലും തൂക്കി നിങ്ങളുടെ കുട്ടി സ്കൂളില്‍ പോകുന്നത് നിങ്ങള്‍ എത്ര സംതൃപ്തിയോടെയാണ് നോക്കി നില്‍ക്കുന്നത്.എങ്കില്‍ ഒന്ന് മനസിലാക്കുക നിങ്ങളുടെ കുഞ്ഞിന്ടെ ഭാവിയും ചിന്തിക്കാനുള്ള ശേഷിയുമാണ് നിങ്ങള്‍ നശിപ്പിക്കുന്നത്.പ്രാഥമിക വിദ്യാഭ്യാസം മാത്രുഭാഷയിലാകണം എന്ന് പറയുന്നത് വെറുംവാക്കല്ല. മലയാളം സംസാരിക്കുന്ന വീട്ടിലെ കുട്ടി ചിന്തിക്കുന്നതും മലയാളത്തിലാണ്. അവന്‍റെ സര്ഗാത്മകതയുമ് ചിന്തന ശേഷിയും മലയാളത്തിലെ വളരുകയുള്ളൂ.ഇംഗ്ലീഷില്‍ പഠിക്കേണ്ടി വരുംഭോള്‍
ഒന്നുകില്‍ കുട്ടി കാര്യങ്ങള്‍ മനസ്സിലാക്കാതെ കാണാപാടം പഠിക്കുന്നു. അവ ഒരു റോബോട്ടിനെപ്പോലെ ആവര്‍ത്തിക്കുന്നു.അല്ലെങ്ങില്‍ മലയാളത്തില്‍ ചിന്തിച്ചു ഇഗ്ലിഷിലെക്കു വിവര്‍ത്തനം ചെയ്യു‌ന്നു. ഇരട്ടി അദ്വാനം ആണ് ആ പിഞ്ചു കുട്ടി ചെയ്യേണ്ടി വരുന്നത്.ഇംഗ്ലീഷ് സ്കൂളുകളിലെ പുറം പൂച്ച് കൂടിയാകുമ്പോള്‍ പൂര്‍ത്തിയായി.
ദയവായി നിങ്ങളുടെ മക്കളെ ആ പഴയ, കഴിവുറ്റ അധ്യാപകരുള്ള , ആ മലയാളം മീഡിയം സ്കൂളിലയക്കൂ ...അവര്‍ കളിച്ചുചിരിച്ച് പഠിക്കട്ടെ ..ഭാവന വളരട്ടെ...ശാസ്ത്രം പഠിക്കട്ടെ....നാളെ രണ്ടാനമ്മയെ തേടി അവര്‍ പോകാതിരിക്കട്ടെ ......

No comments:

Post a Comment